Home NEWS യാത്രക്കാരെ വലച്ച് ബസ് സമരം രണ്ടാംദിനം : ചര്‍ച്ച ഞായറാഴ്ച്ച

യാത്രക്കാരെ വലച്ച് ബസ് സമരം രണ്ടാംദിനം : ചര്‍ച്ച ഞായറാഴ്ച്ച

ഇരിങ്ങാലക്കുട : യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് സമരം രണ്ടാം ദിനവും പൂര്‍ത്തിയാക്കുന്നു.പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കടക്കം മേഡല്‍ പരിക്ഷ നടക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളും അടക്കം യാത്രദുരിതം ഏറെയാണ് അനുഭവിക്കുന്നത്.ഇരിങ്ങാലക്കുടയിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്ക് സര്‍വ്വീസ് ഇല്ലാത്തത് യാത്രദുരിതം ഇരട്ടിയാക്കുന്നു. കെ എസ് ആര്‍ ട്ടി സി അധിക സര്‍വ്വീസ് നടത്തുന്നുണ്ടെങ്കില്ലും യാത്രക്ലേശം പരിഹരിക്കുവാന്‍ ഉതുകുന്നില്ല.ബസ് സ്റ്റാന്റില്‍ എത്തുന്ന കെ എസ് ആര്‍ ട്ടി സി ബസില്‍ കയറി പറ്റാന്‍ തന്നേ സ്ത്രികള്‍ അടക്കമുള്ള യാത്രക്കാര്‍ ഏറെ കഷ്ടപെടുന്നുണ്ട്.എന്നാല്‍ മറ്റ് അവസരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ബസ് സമരത്തിനെതിരെ വന്‍ ക്യാംമ്പെയുകളാണ് ഉയരുന്നത്.കേരളത്തേ അപേക്ഷിച്ച് അന്യ സംസ്ഥാനങ്ങളിലെ ബസ് ചാര്‍ജ്ജ് ചൂണ്ടിക്കാട്ടിയാണ് ക്യാംബെയ്‌നുകള്‍ മിക്കവയും.ഇന്ത്യയിലെ തന്നേ ഏറ്റവും കൂടുതല്‍ ബസ് ചാര്‍ജ്ജ് ഇടാക്കുന്ന സംസ്ഥാനമായി കേരളത്തേ മാറ്റരുതെന്ന ക്യാംബെയ്‌നുകള്‍ക്ക് വന്‍ പിന്തുണ കൈവരിക്കുന്ന സാഹചര്യത്തിലാണ് സമരം ചെയ്യുന്ന സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി ഞായറാഴ്ച സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനാണ് ബസുടമകളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച. നേരത്തെ ശനിയാഴ്ച്ച ചര്‍ച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് ഉയര്‍ത്തുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചെങ്കിലും പര്യാപ്തമല്ലെന്നാണ് ബസുടമകളുടെ നിലപാട്. ഈ രീതിയില്‍ വ്യവസായം മുന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കിയാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്.

Exit mobile version