Home NEWS പുല്ലൂര്‍ അപകടവളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ….? പ്രദേശത്ത് വ്യാപകമായ കച്ചവട കൈയ്യേറ്റം

പുല്ലൂര്‍ അപകടവളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ….? പ്രദേശത്ത് വ്യാപകമായ കച്ചവട കൈയ്യേറ്റം

പുല്ലൂര്‍ : അപകടങ്ങള്‍ക്ക് ഏറെ കുപ്രസിദ്ധിയാര്‍ജ്ജിച്ച പുല്ലൂര്‍ അപകടവളവ് 2 കോടിയോളം രൂപ ചിലവഴിച്ച് വളവ് നിവര്‍ത്തുന്നത് വെറുതേയാകുമോ എന്നാണ് ഇപ്പോള്‍ ആശങ്ക.പണി പൂര്‍ത്തികരിക്കുന്നതിന് മുന്‍പ് തന്നേ റോഡില്‍ കച്ചവടം പൊടിപൊടിക്കുകയാണ്.മീന്‍ കച്ചവടം മുതല്‍ ഫ്രൂട്ട്‌സ്, വസ്ത്രങ്ങള്‍ വരെ കച്ചവടത്തിനായി പാതി പൂര്‍ത്തിയായ റോഡില്‍ നിരത്തിയിരിക്കുകയാണ്.അപകടങ്ങള്‍ തുടര്‍കഥയായ ഇവിടെ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് വളവ് നിവര്‍ത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.സമീപത്തേ കൈയ്യേറ്റങ്ങള്‍ പലതും ഒഴിപ്പിച്ച് സൈഡുകളില്‍ കാനകള്‍ നിര്‍മ്മിച്ച് കോണ്‍ക്രിറ്റ് ചെയ്താണ് റോഡിന് വീതി കൂട്ടിയിട്ടുള്ളത്.നൂറിലധികം അപകടങ്ങളും ഇരുപതിലധികം വിലപ്പെട്ട ജീവനുകളും നഷ്ടപെട്ട ഇവിടെ വീണ്ടും അത്തരത്തില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് കോടികള്‍ ചെലവിട്ട് റോഡ് വീതി കൂട്ടുന്നത്.എന്നാല്‍ റോഡരികില്‍ കച്ചവടം നിരന്നതോടെ വാഹനങ്ങള്‍ പെട്ടന്ന് ബ്രേയ്ക്കിട്ട് നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയെരുക്കുകയാണ്.പ്രദേശത്ത് ദിനം പ്രതി കച്ചവടക്കാരുടെ എണ്ണം കൂടി വരുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്.ബദ്ധപെട്ട അധികാരികള്‍ വേണ്ടത്ര ഈകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ലെങ്കില്‍ അപകടവളവ് നിവര്‍ത്തുന്നത് മറ്റൊരു അപകടത്തിലേയ്ക്കാവും ചെന്നെത്തുക.

 

Exit mobile version