Home NEWS നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം

നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം

ഇരിങ്ങാലക്കുട: വ്യാഴാഴ്ച്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിലാണ് നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയര്‍ന്നത്.പ്രതിപക്ഷ കൗണ്‍സിലര്‍ സി.സി ഷിബിനാണ് ആരോപണം ഉന്നയിച്ചത്.സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ പോലും നിര്‍മ്മിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ പോക്ക് വരവ് നടത്തുന്നതിന് വരെ കൈക്കൂലി വാങ്ങാറുണ്ടെന്നും ഇക്കാര്യം കൗണ്‍സിലര്‍മാരെ അറിയിച്ചതിനെ തുടര്‍ന്ന് വാങ്ങിയ പണം വീട്ടിലെത്തി തിരിച്ച് നല്‍കിയതായും ആരോപണം ഉയര്‍ന്നു.എഞ്ചിനിയറിംഗ് വിഭാഗം ഉദോഗ്യസ്ഥര്‍ ജോലി സമയത്ത് കൗണ്‍സില്‍ ഹാളിലിരുന്ന് പ്രൈവറ്റായി പ്ലാനുകള്‍ വരച്ച് നല്‍കുന്നുവെന്നും പുറത്ത് വരച്ച് കൊണ്ട് വരുന്ന പ്ലാനുകള്‍ക്ക് അപ്രൂവ് നല്‍കുന്നില്ലെന്നും ആരോപണം ഉയര്‍ന്നു. ഒരോ വിഭാഗം ഉദ്യോഗസ്ഥരെയും പ്രേത്യേകം യോഗം വിളിച്ച് വിശദീകരണം ചോദിക്കാമെന്നും ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലിനെ അറിയിച്ചു.

Exit mobile version