ഇരിങ്ങാലക്കുട : ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ ജ്യോതിസ് 2018 അവാര്‍ഡിന് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി മഹേഷ്‌കുമാര്‍ അര്‍ഹനായി.16-ാം വയസ്സില്‍ മസ്‌ക്കുലാര്‍ ഡിസ്‌ട്രോഫി എന്ന വൈകല്യം ബാധിച്ചതിനേ തുടര്‍ന്ന് ശരീരം ആസകലം തളര്‍ന്ന് മൊട്ടോറയിസ്ഡ് വീല്‍ചെയറിന്റെ സഹായത്തോടെ ഡിആര്‍ക്കും ബിരുദവും കരസ്ഥമാക്കിയ മഹേഷ്‌കുമാര്‍ ഒരു വാസ്തു വിദഗ്ദനും കൂടിയാണ്.ഈ വൈകല്യത്തേ അതിജീവിച്ച് കൊണ്ട് നിരവധി വര്‍ഷങ്ങളായി അവിട്ടത്തൂര്‍ വീടിന് സമീപമുള്ള വിസ്ഡം ഇന്‍സ്റ്റീറ്റൂട്ടില്‍ നൂറ്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ എടുക്കുകയും ഒപ്പം കേരളത്തിന് അകത്തും പുറത്തുമായി നൂറ്കണക്കിന് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്.വാസ്തുശാസ്ത്രത്തോട് കൂടിയുള്ള മഹേഷിന്റെ ഭവനനിര്‍മ്മാണ വൈവിദ്യം ഇന്ത്യയ്ക്ക് പുറത്ത് ശ്രീലങ്ക വരെ എത്തി നിര്‍ക്കുകയാണ്.ശ്രീലങ്കയിലെ കൊളംബൊയില്‍ ആരംഭിച്ചിരിക്കുന്ന കേരള ശൈലിയിലുള്ള പുതിയ റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് നേരിട്ട് നേതൃത്വം നല്‍കുന്നത് മഹേഷാണ്.വൈകല്യത്തേ അതിജീവിച്ച് കൊണ്ടുള്ള മഹേഷിന്റെ വിജയഗാഥയില്‍ മുന്‍പും മഹേഷിനേ തേടി ഒരുപാട് അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. ഫെബ്രുവരി 11-ാം തിയ്യതി ഞായറാഴ്ച്ച കണ്ണൂര്‍ പിലാത്തറില്‍ വച്ച് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയില്‍ ജ്യോതിസ് 2018 അവാര്‍ഡ് മഹേഷ് കുമാറിന് സമ്മാനിക്കും.