ആളൂര്‍ : അതിരുകളില്ലാത്ത ആകാശവഴിത്താരയില്‍ പക്ഷികളെ പിന്തുടര്‍ന്ന് പറക്കുന്ന കണ്ണുകളാണ് റാഫിയുടെ വിനോദത്തിന് അനുഭൂതി പകരുന്നത്.കിളിയഴകിന്റെ വൈവിധ്യം തേടിയിറങ്ങിയ യാത്രയില്‍ കാടും കോള്‍പാടവും കടലും പരിചയപ്പെടുത്തിയത് നാനൂറിലധികം ഇനം പക്ഷികളെയാണ്.നിശ്ശബ്ദമായ കാത്തിപ്പുകളില്‍ കൌതുകങ്ങളുടെ ചിറക് വിടര്‍ത്തി മുന്നിലെത്തിയ പക്ഷികളിലെ വര്‍ണ്ണ സ്വഭാവ വൈവിധ്യങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ കല്ലേറ്റുംകര സ്വദേശി റാഫിയ്ക്ക് മികച്ച പക്ഷിനിരീക്ഷകനുള്ള അംഗീകാരത്തിന്റെ തൂവല്‍തിളക്കം.
ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പക്ഷികളെ നിരീക്ഷിച്ച് വിവരങ്ങള്‍ ചേര്‍ത്തതിനുള്ള 2017 ലെ പുരസ്‌കാരമാണ് റാഫിയ്ക്ക്
കണ്ടതിലേറെയും തൃശൂരില്‍
റിപോര്‍ട്ട് : രഞ്ജിത്ത് മാധവന്‍