ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായിരുന്ന എം.കെ. അശോകന്‍ സര്‍വ്വീസ്സില്‍ നിന്നും വിരമിച്ചു. ഇരിഞ്ഞാലക്കുട ലയണ്‍സ് ക്ലബ്ബില്‍ വെച്ച് നടന്ന വികാര നിര്‍ഭരമായ വിടവാങ്ങല്‍ ചടങ്ങില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ വ്യക്തികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ റാഫേല്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജി എസ് രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എക്‌സൈസ് സി ഐ . ഷാനവാസ് ആശംസ പറഞ്ഞു. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം, പറപ്പൂക്കര ലോക്കല്‍ സെക്രട്ടറി, ഖാദി വ്യവസായ തൊഴിലാളി യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, പറപ്പൂക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, അപ്പോളോ ടയേഴ്‌സ് യൂണിയന്‍ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2002 ല്‍ എക്‌സൈസ് വകുപ്പില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. തുടര്‍ന്ന് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.. മികച്ച എന്‍ഫോഴ്‌സ് പ്രവര്‍ത്തനത്തിന് രണ്ടു പ്രാവശ്യം ഗുഡ് സര്‍വ്വീസ് എന്‍ട്രി ലഭിച്ചിട്ടുണ്ട്. എക്‌സൈസ് കായിക മേളയില്‍ ഫുട്‌ബോള്‍, ഹൃസ്വ ദൂര ഓട്ടം ,ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിശിഷ്ട മെഡല്‍ ലഭിച്ച വനിത പോലീസ് ഓഫീസര്‍ ശ്രീമതി ഷീബയാണ് ഭാര്യ. രണ്ട് ആണ്‍മക്കള്‍ യു.പി ക്ലാസ്സില്‍ പഠിക്കുന്നു. യോഗത്തിന് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഹാറൂണ്‍ റഷീദ് നന്ദി പറഞ്ഞു.