Home NEWS സുജിത്തിന്റെ കൊലപാതകം : ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ

സുജിത്തിന്റെ കൊലപാതകം : ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ

ഇരിങ്ങാലക്കുട : നഗരത്തിലെ ഗുണ്ടാ വിളയാട്ടം തടയാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. സഹോദരിയെ ശല്ല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് സുജിത്തിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. ഒരാഴ്ച മുമ്പ് പട്ടാപകല്‍ നഗരത്തില്‍ വച്ചാണ് നിരവധി കേസ്സുകളിലെ പ്രതിയായ ഒരാള്‍ വാഹനം തടഞ്ഞു നിറുത്തി വാഹനം ഓാടിച്ചിരുന്ന എ ഐ വൈ എഫ് നേതാവ് കൃഷ്ണകുമാറിനെ ആക്രമിച്ചത്. ആ കേസ്സിലെ പ്രതിയെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ജാഗ്രത കുറവ് ക്രിമിനലുകള്‍ വിലസുന്നതിന് കാരണമാകുന്നുണ്ട്.ബസ് സ്റ്റാന്‍ഡ് പരിസരത്തുള്‍പ്പടെ പെര്‍മിറ്റില്ലാത്ത ഓട്ടോ റിക്ഷ ഉള്‍പ്പടെയുള്ള ടാക്‌സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനും, ആളെ കയറ്റാനും അനുമതി കൊടുക്കരുത്, ബസ് സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റ് പുനഃസ്ഥാപിക്കണം, വനിത പോലീസ് ഉള്‍പ്പടെയുള്ള പോലീസുകാരുടെ കൂടുതല്‍ സേവനം ഉറപ്പുവരുത്തുവാനും, പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ നിരീഷണ ക്യാമറകള്‍ സ്ഥാപിച്ചും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുകയും സുജിത്തിന്റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി.പി.ഐ മണ്ഡലം സെക്രട്ടറി ആവശ്യപ്പെട്ടു.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തേ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ ക്രൂരമര്‍ദ്ധനമേറ്റ യുവാവ് മരിച്ചു

Exit mobile version