Home NEWS പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ജനപക്ഷം പ്രവര്‍ത്തകര്‍ ബൈക്ക് ഉന്തി പ്രതിഷേധിച്ചു.

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെതിരെ കേരള ജനപക്ഷം പ്രവര്‍ത്തകര്‍ ബൈക്ക് ഉന്തി പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട : കേന്ദ്ര സര്‍ക്കാരിന്റെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ കേരള ജനപക്ഷം ബൈക്ക് ഉന്തി സമരത്തിലൂടെ പ്രതിഷേധിച്ചു. സമരം ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഷൈജോ ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. ഇന്ധനവില വര്‍ദ്ധന ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുതെന്നും സംസ്ഥാനത്ത് ഡിസംബര്‍ 29 മുതല്‍ ദിവസവും ശരാശരി പെട്രോളിന് 25 പൈസയും ഡീസലിന് 20 പൈസയും വീതം വര്‍ദ്ധിക്കുന്നുണ്ടെും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഇന്ധനവില ദിവസവും മാറു രീതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കിട്ടാനാണ് ഈ രീതിയൊയിരുന്നു സര്‍ക്കാരിന്റെ ഭാഷ്യം. എന്നാല്‍ പുതിയ രീതി നടപ്പിലായതിനുശേഷം വില കുറഞ്ഞത് വളരെ ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമായിരുന്നു. ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുകയും പെട്രോള്‍ വില കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് നീങ്ങുകയും ചെയ്യുന്ന സ്ഥിതിവിശേഷണമാണ് നിലവില്‍ സംസ്ഥാനത്തുള്ളതെും, ഇന്ധനവില ദിവസവും മാറുന്ന സംവിധാനം നിലവില്‍ വന്നതോടെ നിയന്ത്രണമില്ലാതെ വില കൂട്ടുന്ന പ്രവണത എണ്ണക്കമ്പനികള്‍ തുടരുകയാണെും ഇത് എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴ്ചകളായി ഇന്ധനവില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ അനുബന്ധമേഖലകള്‍ പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണെന്നും, നിര്‍മ്മാണരംഗം, ചരക്കുകടത്ത്, പൊതുഗതാഗതം, അവശ്യവസ്തു വിപണി മേഖലകളിലെല്ലാം ഇതിന്റെ പ്രത്യാഘാതം പ്രകടമായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് കേരളത്തിലേക്ക് ചരക്കു കൊണ്ടുവരുന്ന വാഹനങ്ങളുടെ വാടക പത്തുശതമാനത്തോളം കൂടിയിട്ടുണ്ട്. അതിനാല്‍ ഭക്ഷ്യധാന്യങ്ങളുടേയും നിര്‍മ്മാണസാമഗ്രികളുടേയം വിലയും കൂടിത്തുടങ്ങി. ഡീസല്‍വിലയിലെ കുതിപ്പ് സാധാരണക്കാരുടെ ദൈനംദിന ജിവിതത്തെ നേരിട്ട് ബാധിച്ചിരിക്കുന്നു. അതിനാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് എത്രയും വേഗം നിര്‍ദ്ദേശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ. ഷൈജോ ഹസ്സന്‍ ആവശ്യപ്പെട്ടു. മറ്റുനേതാക്കളായ അഡ്വ. പി.എസ്. സുബീഷ്, ജോസ് കിഴക്കെപ്പീടിക, വി.കെ. ദേവാനന്ദ്, ജോര്‍ജ്ജ് വേളൂക്കര, മുരിയാട് ആന്റോ, അരവിന്ദാക്ഷന്‍ നടവരമ്പ്, സഹദേവന്‍ ഞാറ്റുവെട്ടി, ബിജോ കാട്ടൂര്‍, അനില്‍ വേളൂക്കര, ജോര്‍ജ്ജ് ചിറ്റിലപ്പിള്ളി, വിനീഷ് സഹദേവന്‍, സുരേഷ് പുല്ലൂര്‍, ടി.എ. പോളി, ഇമ്മാനുവല്‍ ടി.കെ., ശരത് പോത്താനി, ഹാരിഷ് കെ., ഹരിജിത്ത് കുമാരന്‍, സുരേഷ് പടിയൂര്‍, അശ്വിന്‍ സോമസുന്ദരം, ആദര്‍ശ് എടക്കുളം, പ്രഭാകരന്‍ എന്‍., തോമസ് കൈപ്പിള്ളില്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

Exit mobile version