അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി

477
Advertisement

ഇരിങ്ങാലക്കുട : 10 നീണ്ട് നില്‍ക്കുന്ന അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന് കൊടിയേറി.8.30നും 9 നും മദ്ധ്യേയുള്ള ശുഭമുഹര്‍ത്ത്വത്തില്‍ നടന്ന കൊടിയേറ്റ കര്‍മ്മത്തിന് കൂറയും പവിത്രവും കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി നല്‍കി.തന്ത്രി തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി കൊടിയേറ്റം നിര്‍വഹിച്ചു.നൂറ് കണക്കിന് ഭക്തജനങ്ങളാണ് കൊടിയേറ്റത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ എത്തിയിരുന്നത്.തുടര്‍ന്ന് നടന്ന കൊടിപ്പുറത്ത് വിളക്കിന് കരിവന്തല ഗണപതി തിടമ്പേറ്റി.ഉത്സവം ജനുവരി 29ന് സമാപിയ്ക്കും.