ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്‌സ് ദേവാലയത്തില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ വ്യാകുല മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു കൊടിയേറി. വികാരി ഫാ. ജോയ് പാലിയേക്കര കൊടിയേറ്റം നിര്‍വഹിച്ചു. ഇന്നു വൈകീട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, 6.30 ന് ലിറ്റില്‍ ഫ്‌ലവര്‍ കപ്പേളയില്‍ കൊടികയറ്റം, 6.45 ന് സെന്റ് ജോര്‍ജ് കപ്പേളയില്‍ കൊടികയറ്റം, നാളെ രാവിലെ 6.30 ന് രൂപം എഴുന്നള്ളിച്ചുവെക്കല്‍, വിശുദ്ധ കുര്‍ബാന, പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കല്‍, രാത്രി ഒന്‍പതിന് അന്‌പെഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും. തിരുനാള്‍ ദിനമായ 21 ന് രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന. പത്തിനുള്ള ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഫാ. റിജോ തുളുവത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജി കല്ലിങ്കല്‍ തിരുനാള്‍ സന്ദേശം നല്‍കും.വൈകീട്ട് നാലിന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് വര്‍ണമഴ ഉണ്ടായിരിക്കും. 22 ന് രാവിലെ 6.30 ന് പൂര്‍വികരുടെ ഓര്‍മയാചരിച്ച് വിശുദ്ധ കുര്‍ബാന, വൈകീട്ട് ആറിന് കലാസന്ധ്യ, തുടര്‍ന്ന് നാടകം -‘ഒരാള്‍’. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോയ് പാലിയേക്കര, ജനറല്‍ കണ്‍വീനര്‍ അന്തോണി ഷാജു, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ്, കൈക്കാരന്മാരായ വറീത് ഡേവിസ്, ദേവസിക്കുട്ടി ജോസ് എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.