ഇരിങ്ങാലക്കുട: രാത്രികാലങ്ങളിലെ സൗജന്യ കോളുകളുടെ സമയം 9 മണി മുതല്‍ പുലര്‍ച്ചെ 7 മണി വരെയായിരുന്നത് രാത്രി പത്തര മുതല്‍ പുലര്‍ച്ചെ 6 മണി വരെയാക്കി വെട്ടിക്കുറച്ച നടപടി ഉപഭോക്തൃ വഞ്ചനയാണെന്നും, പഴയ സമയക്രമം എത്രയും വേഗം പുന:സ്ഥാപിക്കണമെന്നും ഉപഭോക്തൃ സംരക്ഷണ സമിതി സെക്രട്ടറി രാജീവ് മുല്ലപ്പിള്ളി ഒരു പ്രസ് താവനയിലൂടെ ബി.എസ്.എന്‍.എല്‍. അധികൃതരോട് ആവശ്യപ്പെട്ടു.ഇത്തരം നീക്കങ്ങള്‍ പൊതുമേഖലയെ തളര്‍ത്താനും, സ്വകാര്യ മേഖലയെ വളര്‍ത്താനും മാത്രമേ ഉപകരിക്കുവെന്നും വരുന്ന ഫെബ്രുവരി ഒന്നു മുതല്‍ ഞായറാഴ്കളിലെ സമ്പൂര്‍ണ്ണ സൗജന്യ കോളുകള്‍ നിര്‍ത്തലാക്കി ഉപഭോക്താക്കളെ പിഴിയാനുള്ള നീക്കത്തില്‍ നിന്നും പൊതുമേഖലയിലുള്ള ടെലികോം വകുപ്പ് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്കും, കേരളാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ക്കും നിവേദനം നല്‍കുമെന്നും രാജീവ് മുല്ലപ്പിള്ളി അറിയിച്ചു.