ഇരിങ്ങാലക്കുട: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര ഇരിങ്ങാലക്കുടയില്‍ പര്യടനം നടത്തി. ഇരിങ്ങാലക്കുടയിലെ സാംസ്‌ക്കാരിക നായകന്മാരായ ചാത്തന്‍മാസ്റ്ററുടേയും കേശവന്‍ വൈദ്യരുടേയും സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മാപ്രാണം കുഴിക്കാട്ടുകോണത്ത് എത്തിയ യാത്രക്ക് നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തുടര്‍ന്ന് ചാത്തന്‍മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മാടായിക്കോണത്തുള്ള അദ്ദേഹത്തിന്റെ ഭവനം സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന് മാപ്രാണം സെന്ററില്‍ കാടുപിടിച്ച് നശിക്കുന്ന ചാത്തന്‍മാസ്റ്റര്‍ ഹാളും അദ്ദേഹം സന്ദര്‍ശിച്ചു. പിന്നിട് കാട്ടുങ്ങച്ചിറയിലുള്ള മതമൈത്രി നിലയം സന്ദര്‍ശിച്ച കുമ്മനം രാജശേഖരന്‍ കേശവന്‍ വൈദ്യരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേരളത്തിലെ സാമൂഹ്യപരിഷ്‌ക്കരണത്തിന് നെടുനായകത്വം വഹിച്ച നേതാക്കളെ പിന്നിട് വന്ന തലമുറ വിസ്മരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു. ഇവരെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയോ, അതിനുള്ള വേദികളോ, സംവിധനങ്ങളോ ഒരുക്കുകയോ ചെയ്യാതെ അവരെ നിന്ദിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് സമ്പൂര്‍ണ്ണ, ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ്, ജനറല്‍ സെക്രട്ടറിമാരായ അനീഷ് കുമാര്‍, കെ.പി. ജോര്‍ജ്ജ്, മേഖല സെക്രട്ടറി എ. ഉണ്ണികൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.