Home NEWS കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സുവര്‍ണ രജത ജൂബിലി ആഘോഷസമാപനം ജനുവരി 20ന്

കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ സുവര്‍ണ രജത ജൂബിലി ആഘോഷസമാപനം ജനുവരി 20ന്

കാറളം : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന സുവര്‍ണ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിക്കുന്നു.ജനുവരി 20ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനത്തില്‍ ചാലക്കുടി എം.പി. ഇന്നസെന്റ് വിഷിഷ്ട്ടാതിഥിയായി പങ്കെടുക്കുന്നു. പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ മുഖ്യ പ്രഭാഷണം നടത്തും. സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ തന്നെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹനായ വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എം. മധുസൂദനനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉപഹാരം നല്‍കി അനുമോദിക്കും. ഹൈടെക് സ്‌കൂളായി മാറുന്നതിന്റെ ഭാഗമായി നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ നിര്‍വ്വഹിക്കും. പ്രശസ്ത കഥാകൃത്ത് അശോകന്‍ ചരുവില്‍, സ്‌കൂള്‍ മാനേജര്‍ കാട്ടിക്കുളം ഭരതന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് .ബാബു, ജില്ലാ പഞ്ചായത്ത്അംഗം എന്‍.കെ. ഉദയപ്രകാശ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നു. സമ്മേളന ശേഷം പൂര്‍വ വിദ്യാര്‍ഥികള്‍, വിദ്യാര്‍ഥികള്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരുടെ കലാപരിപാടികളും തൃശൂര്‍ നവമിത്ര അവതരിപ്പിക്കുന്ന’ഒരാള്‍’ നാടകവും ഉണ്ടായിരിക്കുന്നതാണ്.

Exit mobile version