ഇരിങ്ങാലക്കുട: 2018ലെ കൂടല്‍മാണിക്യം ഉത്സവത്തിന് 1.8 കോടിരൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഞായറാഴ്ച ദേവസ്വം പടിഞ്ഞാറെ ഊട്ടുപുരയില്‍ ഉത്സവാഘോഷത്തിന്റെ ആലോചനായോഗത്തിലാണ് അവതരിപ്പിച്ചത്. തിരുവുത്സവം സംബന്ധിച്ച് നടക്കുന്ന കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള ലിസ്റ്റ് ഫെബ്രുവരി 15നകം ലഭിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച യു. പ്രദീപ് മേനോന്‍ പറഞ്ഞു. ദേവസ്വം ചെയര്‍മാന്‍ പ്രോഗ്രാം ബുക്ക് മാര്‍ച്ച് ഒന്നിന് പുറത്തിറക്കും. തിരുവുത്സവം സമാപിച്ച് ഒരു മാസത്തിനകം പൊതുയോഗം വിളിച്ചു വരവ് ചിലവുകണക്കുകള്‍ അവതരിപ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഉത്സവാഘോഷത്തിന്റെ വിവിധ സബ്ബ് കമ്മിറ്റി ചെയര്‍മാന്‍മാരെ യോഗം തിരഞ്ഞെടുത്തു. ക്ഷേത്രം തന്ത്രിയും മാനേജിങ്ങ് കമ്മിറ്റി അംഗവുമായ എം.പി. പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി. മുന്‍ ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാഷിജു, ഭരണസമിതി അംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, രാജേഷ് തമ്പാന്‍, കെ.കെ. പ്രേമരാജന്‍, എം.വി ഷൈന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ, നഗരസഭ കൗണ്‍സിലര്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സഹകരണ ബാങ്ക് അധ്യക്ഷന്മാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗാനന്തരം കൂടല്‍മാണിക്യം കിഴക്കെ ഗോപുരത്തിന് സമീപം 2018ലെ ഉത്സവാഘോഷകമ്മിറ്റി ഓഫീസ് ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.