Home NEWS കേരള ശാസ്ത്ര കോണ്‍ഗ്രസ് : സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

കേരള ശാസ്ത്ര കോണ്‍ഗ്രസ് : സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുപ്പതാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ കര്‍ട്ടന്‍ റൈസര്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് കോളേജ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള വന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രോഗ്രാം നടന്നത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ക്രിസ്റ്റി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ”മാലിന്യസംസ്‌കരണം” എന്ന വിഷയത്തെമുന്‍ നിര്‍ത്തി കേരള ഗവേഷണ കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.പി സുജാത പ്രഭാഷണം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെക്കുറിച്ച് കെ.എസ്.സി.എസ്.ടി. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.അരുണന്‍ സംസാരിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. ജിജി പൗലോസ് നന്ദി പറഞ്ഞു. ഡോ.എസ്. സന്ദീപ്, ഡോ. ജിജി പൗലോസ് എന്നിവരായിരുന്നു പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍മാര്‍. ജനുവരി 28 മുതല്‍ 30 വരെ തലശ്ശേരിയിലാണ് ഇത്തവണത്തെ കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് നടക്കുന്നത്.

Exit mobile version