Home NEWS നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടതാണ് ഇന്ന് ക്ഷേത്രങ്ങളുടെ ദൗത്യം: ഡോ.എം.ലക്ഷ്മി കുമാരി

നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടതാണ് ഇന്ന് ക്ഷേത്രങ്ങളുടെ ദൗത്യം: ഡോ.എം.ലക്ഷ്മി കുമാരി

അരിപ്പാലം: നല്ല അമ്മമാരെ വളര്‍ത്തിയെടുക്കേണ്ടത് ക്ഷേത്രങ്ങളുടെ ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിവേകാനന്ദ കേന്ദ്രം വേദിക് വിഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.എം.ലക്ഷ്മികുമാരി. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ദേവി ഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം നടത്തുയായിരിരുന്നു അവര്‍. ഭക്തി ഭാവത്തിനും പ്രേമഭാവത്തി നും പ്രധാന്യം നല്‍കിയുള്ള ജ്ഞാനവികാസത്തിന് ഉതകുന്ന പദ്ധതികള്‍ അവംലബിക്കണം. ഇതിനായി ഭാഗവതയജ്ഞങ്ങളില്‍ വിചാര സത്രങ്ങള്‍ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണെന്ന് ഡോ.ലക്ഷ്മി കുമാരി പറഞ്ഞു.പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന 2-ാം ദിവസത്തെ വിചാര സത്രത്തില്‍ മാതൃസമിതി രക്ഷാധികാരി വസന്ത സുന്ദരന്‍ അധ്യക്ഷ വഹിച്ചു. പാലക്കാട് ശക്തി പീഠം ആചാര്യന്‍ കെ.ജി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാതൃസമിതി സെക്രട്ടറി മിനി സന്തോഷ്, പ്രസിഡണ്ട് ബിന്‍സി ഷാജന്‍, വിചാര സത്രം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ബിനു, വിചാര സത്രം കണ്‍വീനര്‍ കെ.പി.നന്ദനന്‍’ എന്നിവര്‍ സംസാരിച്ചു. യഞ്ജവേദിയിലെ ചടങ്ങുകള്‍ക്ക് യജ്ഞാചാര്യന്‍ ഒ.വേണുഗോപാല്‍ നേതൃത്വം നല്‍കി.ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, നിറമാല, ചുറ്റുവിളക്ക്, പൂമുടല്‍ എന്നി ചടങ്ങുകള്‍ നടന്നു.ചടങ്ങുകള്‍ക്ക് മേല്‍ശാന്തി പടിയൂര്‍ വിനോദ് ,കെ.ആര്‍.,നിധീഷ് ശാന്തി, കെ.ബി.അബീഷ് ശാന്തി എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version