Home NEWS വി.സെബാസ്ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ജനുവരി 4,5,6,7 തിയ്യതികളില്‍

വി.സെബാസ്ത്യാനോസിന്റെ അമ്പുതിരുന്നാള്‍ ജനുവരി 4,5,6,7 തിയ്യതികളില്‍

മാപ്രാണം: വി.കുരിശിന്റെ നാമധേയത്തില്‍ സ്ഥാപിതമായ ഇന്ത്യയിലെ പ്രഥമ കത്തോലിക്ക ദൈവാലയവും രൂപതയിലെ പ്രഥമ ഔദ്യോഗിക തീര്‍ത്ഥാടന കേന്ദ്രവുമായ മാപ്രാണം വി.കുരിശിന്റെ തീര്‍ത്ഥാടന ദൈവാലയത്തില്‍ തിരുപ്പട്ട സ്വീകരണവും അമ്പുതിരുന്നാളാഘോഷവും ജനുവരി 4,5,6,7 തിയ്യതികളില്‍ ആഘോഷിക്കും. 2018 ജനുവരി 1ന് 9മണിക്ക് വൈദികാര്‍ത്ഥികള്‍ക്കും അഭിവന്ദ്യപിതാവിനും സ്വീകരണം നല്‍കും. ഇടവകാംഗങ്ങളായ ഡീക്കന്‍ ആന്റോ ചക്രംപുള്ളി വിസിയും, ഡീക്കന്‍ മാര്‍വ്വിന്‍ കുറ്റിക്കാടന്‍ സി.എം.ഐ.യും, ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കുന്നു. തുടര്‍ന്ന് നവവൈദികരുടെ ദിവ്യബലി അര്‍പ്പണവും ഉണ്ടായിരിക്കും. സ്നേഹാഞ്ജലി ഹാളില്‍ വച്ച് നടക്കുന്ന നവവൈദികരുടെ അനുമോദനയോഗം തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത മതബോധന ഡയറക്ടര്‍ ഫാ.ടോം മാളിയേക്കല്‍ അധ്യക്ഷത വഹിക്കും. ജനുവരി 4 വ്യാഴാഴ്ച 6.30ന് തിരുന്നാളിന് കൊടിയേറും.തുടര്‍ന്ന് ലദീഞ്ഞ് വിശുദ്ധ കുര്‍ബ്ബാന എന്നിവ ഉണ്ടായിരിക്കുന്നതാണ്. 5ന് വെള്ളിയാഴ്ച മാസാദ്യ വെള്ളിയാഴ്ച ആചരണം, രാവിലെ 6നും വൈകീട്ട് 4നും വി.കുര്‍ബ്ബാനകള്‍, 10മണിക്ക് ദിവ്യബലി, ആരാധന, വി.കുരിശിന്റെ നൊവേന വചന പ്രഘോഷണം, നേര്‍ച്ചയൂട്ട് എന്നിവയും, 6ന് ശനിയാഴ്ച രാവിലെ 6.30ന് രീപം എഴുന്നള്ളിച്ച് വക്കല്‍, വി.കുര്‍ബ്ബാന, വീടുകളിലേക്കുള്ള അമ്പ് എഴുന്നള്ളിപ്പ് എന്നിവയും, 7ന് ഞായറാഴ്ച തിരുന്നാള്‍ ദിനത്തില്‍ വി,കുര്‍ബ്ബാനകള്‍, 10.30ന് തിരുന്നാള്‍ പാട്ടുകുര്‍ബ്ബാന എന്നിവയും നടക്കും. മുഖ്യകാര്‍മ്മികന്‍ ഫാ.അനില്‍ കോങ്കോത്ത് സി.എം.ഐ. ആണ്. ഫാ. സണ്ണി പേങ്ങിപറമ്പില്‍ സി.എം.ഐ. തിരുന്നാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4മണിക്ക് തിരുന്നാള്‍ പ്രദക്ഷിണം ആരംഭിക്കും. വൈകീട്ട് 7ന് പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും.
Exit mobile version