ഇരിങ്ങാലക്കുട : സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്‌കാരം ഈ വര്‍ഷം മുംബൈ ഐഐടി പ്രൊഫസര്‍ ഡോ.കെ.രാമസുബ്രഹ്മണ്യത്തിന് നല്‍കാന്‍ തീരുമാനിച്ചു. കേരളീയ ഗണിതത്തെകുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഡോ.സുബ്രഹ്മണ്യം. ദേശീയ ഗണിത ദിനത്തോട് അനുബന്ധിച്ച് ഡിസംബര്‍ 23 ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. കേന്ദ്ര വിനോദസഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിശിഷ്ടാതിഥിയായിരിക്കും. ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ന്യാസ് ദേശീയ വേദഗണിത പ്രമുഖ് ഡോ.കൈലാസ് വിശ്വകര്‍മ്മ മുഖ്യാതിഥിയായിരിക്കും. കൊച്ചി മത്സ്യ സമുദ്ര ഗവേഷണ സര്‍വ്വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രന്‍, ഡോ.വി.പി.എന്‍.നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. സമ്മേളനത്തോടനുബന്ധിച്ച് യുവഗണിതപ്രതിഭാസംഗമം നടക്കും. സംസ്ഥാന ഗണിത ശാസ്ത്ര വിജയികളെ ചടങ്ങില്‍ അനുമോദിക്കും. 2.30 ന് ഭാരതീയ ഗണിതശാസ്ത്രം എന്ന മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തും. 22 ന് മാധവാചാര്യന്റെ ജന്മഗൃഹമായ കല്ലേറ്റുംകര ഇരങ്ങാലപ്പിള്ളി മനയില്‍ വച്ച് മാധവ അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തില്‍ ബഹു. രാജ്യസഭാ എം.പി പ്രൊഫ.റിച്ചാര്‍ഡ് ഹെ മുഖ്യാതിഥിയായിരിക്കും. സംഗമഗ്രാമ പൈതൃകത്തിന്റെ സംരക്ഷണത്തില്‍ മുഖ്യപങ്കു വഹിക്കുന്നവരെ ചടങ്ങില്‍ ആദരിക്കും. ആചാര്യന്റെ ജന്മഗൃഹത്തെകുറിച്ച് ആചാര്യന്‍ സൂചിപ്പിക്കുന്ന പ്രത്യേകതയെ പ്രതീകം എന്ന നിലയില്‍ ഇല്ലത്തിന് സമീപം ഇലഞ്ഞിമരത്തൈ നടും. ചടങ്ങില്‍ ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.എന്‍.സി.ഇന്ദുചൂഢന്‍, പൗരപ്രമുഖര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിക്കുമെന്ന് എ.വിനോദ് (സെക്രട്ടറി മാധവഗണിതകേന്ദ്രം),എ.എസ്.സതീശന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍, സ്വാഗതസംഘം), ഷീല പുരുഷോത്തമന്‍ (ജനറല്‍ സെക്രട്ടറി, സ്വാഗതസംഘം),ഇ.കെ.കേശവന്‍ (മീഡിയ കണ്‍വീനര്‍ സ്വാഗതസംഘം) തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.