ഇരിങ്ങാലക്കുട: നഗരമദ്ധ്യത്തിലുള്ള ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് 45 ലക്ഷം രൂപ ചിലവില്‍ ചുറ്റുമതില്‍ പണിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നേട്ടത്തിലാണ് പണി നടക്കുന്നത്. കോമ്പൗണ്ടിന്റെ കിഴക്കുഭാഗത്തെ മതില്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന പാഴ് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എച്ച്.എം.സി. തിരുമാനിച്ചിരുന്നു. ഇതിനോടൊപ്പം ആശുപത്രിയുടെ പിറകുവശത്തെ മുളംകാടും പാഴ്മരങ്ങളും മുറിച്ചുമാറ്റാനും യോഗത്തില്‍ തിരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ആശുപത്രിയുടെ പുറകുവശത്ത് അതിര്‍ത്തി അളന്ന് തിരിച്ചതിന് ശേഷം മാത്രമേ അവിടെ മതിലിന്റെ പണി ആരംഭിക്കുവാന്‍ കഴിയു. എന്നാല്‍