Home NEWS തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം നടന്നു

തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം നടന്നു

ഇരിങ്ങാലക്കുട: തരിശു രഹിത തൃശ്ശൂര്‍- ഇരിങ്ങാലക്കുട നിയോജകമണ്ഡലതല അവലോകനയോഗം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ. യുടെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട പി.ഡബ്‌ള്യു.ഡി. റസ്റ്റ് ഹൗസില്‍ ചേര്‍ന്നു. വരുന്ന 4 വര്‍ഷം കൊണ്ട് തൃശ്ശൂര്‍ ജില്ലയെ തരിശു രഹിതമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ മുഖേന തയ്യാറാക്കിയ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. പാടശേഖരങ്ങളില്‍ നടത്തുന്ന കൃഷിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യുക, മോട്ടോര്‍ ഷെഡ് പണിയുക, ബണ്ടുകള്‍ നിര്‍മ്മിക്കുക, സ്റ്റൂയിസുകള്‍ പണിയുക ഉള്‍പ്പെടെയുള്ള വിവധ പ്രവര്‍ത്തികള്‍,  ചെയ്യുന്ന മുന്‍ഗണന നല്‍കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. യോഗത്തില്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സരള വിക്രമന്‍, മനോജ് വലിയപറമ്പില്‍, കെ.സി. ബിജു, ജനപ്രതിനിധികള്‍, പാടശേഖര സമിതി പ്രതിനിധികള്‍, കൃഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളാങ്കല്ലൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിദാസ് സ്വാഗതം പറഞ്ഞു.  ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സുശീല പ്രൊജക്ടുകളുടെ വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വിജയന്‍ പദ്ധതി വിശദീകരണം നടത്തി. ഇരിങ്ങാലക്കുട അസിസ്റ്റന്റ് ഡയറക്ടര്‍ നന്ദി പറഞ്ഞു.
Exit mobile version