ഇരിങ്ങാലക്കുട: കേരള സംസ്ഥാന സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 2016 ഡിസംബര്‍ 8ന് ആരംഭിച്ച ഹരിത കേരളം മിഷന് പദ്ധതിയില്‍ നാടിന്റെ മുഖച്ഛായ മാറ്റിയ നേട്ടങ്ങളാണ് ഇരിങ്ങാലക്കുട ബ്ളോക്ക പഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്. 20 വര്‍ഷത്തിലധികമായി തരിശ്ശായിരുന്ന കാറളം പഞ്ചായത്തിലെ വെള്ളാനി- പുളിയംപാടം 174 ഏക്കര്‍ കോള്‍ നിലം പൂര്‍ണ്ണമായും കൃഷി നടത്തിക്കൊണ്ടാണ് മിഷന് പ്രവര്‍ത്തനം ആരംഭിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭൂമി തരിശു രഹിതമാക്കിയത് ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്താണ്. തൃശ്ശൂര്‍ ജില്ലയില്‍ ആദ്യമായി നമ്മുടെ ബ്ളോക്ക് പഞ്ചായത്ത് അജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി കാറളത്ത് ‘ ഹരിത ജീവനം’ എന്ന പേരില്‍ സംസ്കരണ കേന്ദ്രം ആരംഭിച്ചു. മുരിയാട് പറപ്പൂക്കരയിലും മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറഅറി സെന്ററുകള്‍ 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. കാട്ടൂര്‍- കാറളം ഇറിഗേഷന്‍ പദ്ധതി 50 എച്ച്.പി. മോട്ടോര്‍ ഉപയോഗിച്ച് ഏകദേശം 4 വാര്‍ഡുകളില്‍ കരഭൂമിയില്‍ കൃഷി നടത്തുവാന്‍ സഹായിക്കുന്നതാണ്. പദ്ധതി പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. 33 ലക്ഷം രൂപയാണ് ഇതിനു ചെലവ്. കാറളം പഞ്ചായത്തിലെ ചെമ്മണ്ടയില്‍ ജലദൗര്‍ബല്യം പരിഹരിക്കുന്നതിനായി മണലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബ്ളോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2017 ഡിസംബര്‍ 9-ാം തിയ്യതി ശനിയാഴ്ച ബ്ളോക്ക് ഡിവിഷന് മെമ്പര്‍ ഷംല അസീസിന്റെ അധ്യക്ഷതയില്‍ ബ്ളോക്ക പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിക്കും.കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.