Home NEWS പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യാശയേകി സി.ഫോര്‍.സി. സംഗമം

പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് പ്രത്യാശയേകി സി.ഫോര്‍.സി. സംഗമം

ഇരിങ്ങാലക്കുട: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സന്മനസ്സും സമ്പത്തും ഉള്ള വീടുകളിലെ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ ചിറ്റിലപ്പിള്ളി മഹാകുടുംബയോഗം വിഭാവനം ചെയ്ത പദ്ധതിയാണ് ചില്‍ഡ്രന്‍ ഫോര്‍ ചില്‍ഡ്രന്‍. പ്രസ്തുത പദ്ധതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവരുടെ ഏകദിന ശില്‍പ്പശാല മദര്‍ തെരേസ സ്‌ക്വയറിലെ ജ്യോതിസ് കോളേജില്‍ വച്ച് നടന്നു. ലക്ഷ്യബോധം, ഏകാഗ്രത, അറിവിനെ എങ്ങനെ തിരിച്ചറിവാക്കാം തുടങ്ങിയ വിഷയങ്ങളിലാണ് ഊന്നല്‍ നല്‍കുന്നത്. പ്രശസ്ത ഭൗമശാസ്ത്രജ്ഞന്‍ ഡോ.എസ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ചിറ്റിലപ്പിള്ളി മഹാകുടുംബയോഗം ജനറല്‍ സെക്രട്ടറി ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സി.ഫോര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ വിന്‍സെന്റ് തണ്ടിയേക്കല്‍ കല്ലേറ്റുംകര പദ്ധതി വിശദീകരിച്ചു. അധ്യാപക അവാര്‍ഡ് ജേതാവ് ജോസ് കാളന്‍ ക്‌ളാസ്സ് നയിച്ചു. സി.എ.ജോസ്, സി.എം. ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ടി.എല്‍. ആന്റണി സ്വാഗതവും, കണ്‍വീനര്‍ ഷിജോ പി.ജോസഫ് നന്ദിയും പറഞ്ഞു. നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
Exit mobile version