ഇരിങ്ങാലക്കുട: ധാര്‍മികമൂല്യങ്ങള്‍ക്കും ക്രിസ്തുവിശ്വാസത്തിനും യുവജനങ്ങള്‍ സാക്ഷികളാകണമെന്നും സമൂഹത്തില്‍ ചലനം സൃഷ്ടിക്കുവാന്‍ യുവജനങ്ങള്‍ക്ക ്‌സാധിക്കണമെന്നും ഇരിങ്ങാലക്കുട രൂപത കെ സി വൈ എം യുവജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മാര്‍പോളികണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയിലെ 104 കെ സി വൈ എം യൂണിറ്റുകളില്‍ നിന്നായി രണ്ടായിരത്തോളം യുവജനങ്ങള്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ പാരിഷ്ഹാളില്‍ വെച്ച് നടന്ന യുവജനസംഗമത്തില്‍ പങ്കെടുത്തു. രൂപത കെ സി വൈ എം ചെയര്‍മാന്‍ ശ്രീലാജോ ഓസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നു മുഖ്യപ്രഭാഷണം നിര്‍വഹിച്ച മോണ്‍ ആന്റോ തച്ചില്‍ ആവശ്യപ്പെട്ടു. വികാരി ജനറാള്‍ മോണ്‍ലാസര്‍ കുറ്റിക്കാടന്‍ യുവജന സന്ദേശം നല്‍കി. കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച യുവജനറാലിക്ക് സംഗമ വേദിയിലേക്ക് കത്തീഡ്രല്‍ അസി.വികാരി ഫാടിനോ മേച്ചേരി സ്വീകരണം നല്‍കി. രൂപത ഡയറക്ടര്‍ ഫാ.ലിജു മഞ്ഞപ്രക്കാരന്‍ ആമുഖപ്രഭാഷണവും ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ. ആലപ്പാടന്‍ അനുഗ്രഹ പ്രഭാഷണവും രൂപത ജനറല്‍ സെക്രട്ടറി ടിറ്റോ തോമസ് സ്വാഗതവും ആശംസിച്ചു. 2016ലെ മികച്ച യുവജനസംഘാടകനായി തെരെഞ്ഞെടുക്കപ്പെട്ട ജെയ്‌സണ്‍ ചക്കേടത്ത്, തേജസ്വിനി 2017 അവാര്‍ഡിനര്‍ഹയായ ഡെനി ഡേവിസ് എന്നിവര്‍ക്ക് അഭിവന്ദ്യ പിതാവ് അവാര്‍ഡ് നല്‍കി. ലോകപഞ്ചഗുസ്തി ചാമ്പ്യന്‍ ജസ്റ്റിന്‍ ജോസ്, റിലയന്‍സ് കേരള ക്രിക്കറ്റ് ടീം അംഗം ആഷിന്‍ പോള്‍, യു. 19 നാഷണല്‍ ടീം അംഗം ജസ്റ്റിന്‍ ജോസ്, ഫൊറോനാ സംഗമം കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ ജോര്‍ജ്ജ് എന്നിവരെ ബിജോയ് ഫ്രാന്‍സിസ്, സിന്‍ഡിക്കേറ്റ് അംഗംങ്ങളായ നൈജോ ആന്റോ, ആന്മരിയ ജോസ്, സെനറ്റ് അംഗങ്ങളായ ജൂലിയ ജോയ്, സിനോജ് തോമസ്, വനിതാ കണ്‍വീനര്‍ നിഖിത വിന്നി, കത്തീഡ്രല്‍ കെ സി വൈ എം വൈ.പ്രസിഡന്റ് ചിഞ്ചു ആന്റോ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സോനു സെബാസ്റ്റ്യന്‍, തോംസണ്‍ എന്നിവര്‍ നയിച്ച മ്യുസിക്കല്‍ ഷോയും വിവിധ യൂണിറ്റുകള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.