കൂടല്‍മാണിക്യം ക്ഷേത്രഭൂമി ഹരിതാഭമാക്കാന്‍ കുട്ടിവനം പദ്ധതി

31
Advertisement
കൂടല്‍മാണിക്യം ക്ഷേത്രഭൂമി ഹരിതാഭമാക്കാനായി കുട്ടിവനം പദ്ധതി തുടങ്ങി. ദേവസ്വം ഭരണസമിതിയുടെയും ചാലക്കുടി സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസിന്റെയും നാഷണല്‍ എച്ച്.എസ്.എസ്സിലെ പരിസ്ഥിതിക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ദേവസ്വം കൊട്ടിലാക്കല്‍ വളപ്പില്‍ ഇലഞ്ഞിമരത്തൈ വെച്ച് ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍ അദ്ധ്യക്ഷനായി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിനി സി., ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.കെ. സച്ചിദാനന്ദന്‍, ദേവസ്വം കമ്മിറ്റിയംഗങ്ങളായ വിനോദ് തറയില്‍, വി.പി. രാമചന്ദ്രന്‍, ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, പി.ടി. സുധാകരന്‍, വിദ്യാര്‍ത്ഥികളായ ആദിത്ത് പി., രോഹിത്ത് വിജയന്‍, അക്ഷയ് പി.ഒ., അര്‍ജ്ജുന്‍ പി.ബി., നിഖില്‍ സി.ഡി., അഞ്ജലി എം.ആര്.!, നവ്യ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
അശോകം, കറുവാപ്പട്ട, ഇലഞ്ഞി, മഹാഗണി തുടങ്ങി എഴുപതോളം മരങ്ങളാണ് നട്ടത്.
Advertisement