ഇരിങ്ങാലക്കുട : ലോകകപ്പിന്റെ ആവേശം നാടൊട്ടുക്കും നിറയുമ്പോള്‍ ഇരിങ്ങാലക്കുട ഫേഷന്‍ പെയ്ന്റ്‌സിലും ഫുട്ട്‌ബോള്‍ ആവേശം നിറയുകയാണ്.ഇരിങ്ങാലക്കുടയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ പെയ്ന്റ് കച്ചവട കേന്ദ്രമായ ഫേഷന്‍ പെയ്ന്റസില്‍ ഏഷ്യന്‍ പെയ്ന്റ്‌സ് അള്‍ട്ടിമയുടെ പരസ്യപ്രചരാണാര്‍ത്ഥം ഓള്‍ കേരള ലൈവലില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഭാഗമായാണ് ലോകകപ്പ് ഫുട്ട്‌ബോള്‍ സ്‌റ്റേഡിയത്തിന്റെ മാതൃക പെയ്ന്റ് ടിന്നുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നത്.കളിക്കാരെയും ഗാലറിയും തുടങ്ങി ലോകകപ്പ് സ്റ്റേഡിയത്തിന്റെ മിനി മാതൃകയാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.കഴിഞ്ഞ തവണ നടന്ന ഓള്‍ കേരള മത്സരത്തില്‍ ഇവര്‍ക്കായിരുന്നു രണ്ടാം സ്ഥാനം.

LEAVE A REPLY

Please enter your comment!
Please enter your name here