ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തില്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി ആയുര്‍വേദ മെഡിക്കല്‍ കോളേജുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പിനു ഗവ.യു.പി എസ്.കോണത്തുകുന്നില്‍ തുടക്കമായി. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുധന്‍ സി.എസ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തൈക്കാട്ടുശ്ശേരി ആയുര്‍വേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.എം.പി.പ്രവീണിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഇതോടനുബന്ധിച്ച് വയോജനങ്ങള്‍ക്ക് ഓണക്കോടി വിതരണവും എല്‍.ഇ.ഡി.ബള്‍ബ് വിതരണവും സംഘടിപ്പിച്ചു. പ്രദേശവാസികളുടെ സജീവ സാന്നിധ്യം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ അന്ന എന്‍.ഷാജു, അഖില ഡിസണ്‍, മായാ നാരായണന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here