ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു.മാലകെട്ട് മത്സരം,പഞ്ചാരിമേളം എന്നിവയ്ക്കു ശേഷം നടന്ന വനിത സമ്മേളനം ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശാലിനി വാരിയര്‍ ഉദ്ഘാടനം ചെയ്തു.ഗീത ആര്‍ വാരിയര്‍ അദ്ധ്യക്ഷത വഹിച്ചു.സോണിയ ഗിരി,ചന്ദ്രിക കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.യുവജന സമ്മേളനം കേണല്‍ എച്ച്. പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.സന്ദീപ് കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.ടി.ആര്‍ അരുണ്‍,അജിത്ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.സമാപനസമ്മേളനം മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പി.വി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു.കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റി ഡോ.പി മാധവന്‍ കുട്ടി വാരിയര്‍ മുഖ്യപ്രഭാഷണം നടത്തി.കൗണ്‍സിലര്‍ ബിജു ലാസര്‍,വി.സുരേന്ദ്രകുമാര്‍,എ.സി.സുരേഷ്,എസ്.ശങ്കരവാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു.


പുതിയ ഭാരവാഹികള്‍: എം.ആര്‍ ശശി(പ്രസിഡണ്ട്),പി.വി.മുരളീധരന്‍(ജനറല്‍ സെക്രട്ടറി).പി.വി.ശങ്കരനുണ്ണി(ട്രഷറര്‍).
വനിതാ വിഭാഗം ഭാരവാഹികളായി ഡോ.വി.വിജയലക്ഷ്മി(പ്രസിഡണ്ട്).രമ ഉണ്ണികൃഷ്ണന്‍(സെക്രട്ടറി),ജയശ്രീ സന്ദീപ്(ട്രഷറര്‍)
യുവജനവിഭാഗം : ജയകൃഷ്ണന്‍ വാരിയര്‍ (പ്രസിഡണ്ട്),ഹരീഷ് വാരിയര്‍(സെക്രട്ടറി),ശ്രീജിത്ത് എസ്(ട്രഷറര്‍)

LEAVE A REPLY

Please enter your comment!
Please enter your name here