ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കൂ ആരോഗ്യം നേടൂ എന്ന ആശയമുയര്‍ത്തി ലോകപ്രമേഹ ദിനാചരണ പരിപാടികളുടെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിക്കുന്നു.നവംബര്‍ 17 ശനിയാഴ്ച രാവിലെ 6.30 ന് മുന്‍സിപ്പല്‍ മൈതാനിയില്‍ തൃശൂര്‍ റൂറല്‍ പോലീസ് മേധാവി എം കെ പുഷ്‌ക്കരന്‍ കൂട്ടനടത്തം ഫ്ളാഗ് ഓഫ് ചെയ്യും .പ്രചരണാര്‍ത്ഥം ഇന്ന് രാവിലെ വിളംബര ജാഥ സംഘടിപ്പിച്ചു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ,കെ എന്‍ സുഭാഷ് ,സോണിയാ ഗിരി ,റോസിലി പോള്‍ ,ടെല്‍സണ്‍ കെ പി ,ശശി വെളിയത്ത് ,കെ സി ബാബു,ഷാജി മാസ്റ്റര്‍ ,എ സി സുരേഷ് ,ഷാജന്‍ ചക്കാലക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

LEAVE A REPLY

Please enter your comment!
Please enter your name here