ഇരിങ്ങാലക്കുട: വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ നടക്കുന്ന 8-ാമത് ഞാറ്റുവേല മഹോത്സവത്തിന്റെ  അനുബന്ധ പരിപാടികള്‍ ഭക്ഷ്യസുരക്ഷാ ദിനമായ ജൂണ്‍ 7 നും, പ്രദര്‍ശനം ജൂണ്‍ 24 മുതല്‍ ജൂലൈ 3 വരെയും ഇരിങ്ങാലക്കുടയില്‍ നടക്കും.ജലസംരക്ഷണം,കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് മുഖ്യപ്രമേയമായി ഉന്നയിക്കുന്നത്.മഹോത്സവം വിജയിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന യോഗം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷയായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ.ഉദയപ്രകാശ് മുഖ്യാതിഥിയായിരുന്നു.വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ ചിറ്റിലപ്പിള്ളി ഞാറ്റുവേല പരിപാടികള്‍ വിശദീകരിച്ചു.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഇന്ദിര തിലകന്‍,കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സന്തോഷ്,മുന്‍ എം.പി സാവിത്രി ലക്ഷ്മണന്‍,കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ,കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍,പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ഫാ.ജോയി പീണിക്കപറമ്പില്‍,നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ അബ്ദുള്‍ ബഷീര്‍,മീനാക്ഷി ജോഷി,വത്സല ശശി,ആളൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിക്‌സണ്‍ സി.ജെ ,പ്രൊഫ. ആര്‍ ജയറാം ,എം.എന്‍ തമ്പാന്‍,രാജേഷ് തെക്കിനിയേടത്ത്, കൗണ്‍സിലര്‍മാര്‍,പഞ്ചായത്തംഗങ്ങള്‍,സഹകരണസംഘം പ്രസിഡണ്ടുമാര്‍,സാഹിത്യ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍,സാമൂഹ്യ സേവന സംഘടനാ ഭാരവാഹികള്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.251 സ്വാഗത സംഘവും രൂപീകരിച്ചു.കോ-ഓഡിനേറ്റര്‍മാരായ അഡ്വ.അജയകുമാര്‍ സ്വാഗതവും ടെല്‍സണ്‍ കെ.പി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here