അനുപമമായി കൂടല്‍മാണിക്യത്തിലെ വിലാസിനി നാട്യം

482

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ വിലാസിനി നാട്യം ശ്രദ്ധേയമായി.വിശ്വപ്രസിദ്ധ നര്‍ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയായ ഡോ.അനുപമ കൈലാഷാണ് പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യം അവതരിപ്പിച്ചത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിന്റെ ശൈലീകൃതമായ രണ്ടുനൃത്ത രൂപങ്ങളാണ് കൂച്ചിപ്പുടിയും (പുരുഷകേന്ദ്രീകൃതം) വിലാസിനീനാട്യവും (സ്ത്രീകേന്ദ്രീകൃതം). പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യത്തിനു ഒരു പുതുജീവന്‍ നല്കി കലാലോകത്ത് നിരവധി സംഭാവന നല്‍കിയ വിശ്വപ്രസിദ്ധ നര്ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയാണ് ഡോ.അനുപമകൈലാഷ്. വളരെ സ്വാഭാവികവും ചിന്തോദീപവുമാര്‍ന്ന മനോധര്‍മശൈലി, അനിതരസാധാരണമായ ലാസ്യഭംഗി ഇവ അനുപമകൈലാഷിന്റെ ഓരോ അരങ്ങുകളുടേയും മാറ്റ് കൂട്ടുന്നു.

 

Advertisement