വിജയദശമി ദിനമായ ഇന്ന് ഇരിങ്ങാലക്കുടയില്‍ കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു .ഇരിഞ്ഞാലക്കുടയിലെ  അമ്പലങ്ങളിലും ,സാംസ്‌കാരിക സ്ഥാപനങ്ങളിലും ആയി നിരവധി കുരുന്നുകളാണ് അക്ഷരമുറ്റത്തേക്ക് പ്രവേശിക്കാന്‍ എത്തിച്ചേര്‍ന്നത്. ഇരിങ്ങാലക്കുട മതമൈത്രി നിലയത്തില്‍ നടന്ന വിദ്യാരംഭത്തില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് എസ് .എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ജി സുനിത ടീച്ചര്‍,കഥാകൃത്ത് പ്രതാപ്സിംഗ് ,സാഹിത്യകാരി രാധിക സനോജ് എന്നിവര്‍ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് സ്വീകരിച്ചു.സ്‌കൂള്‍ ജീവനക്കാര്‍ ,നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു .

 

LEAVE A REPLY

Please enter your comment!
Please enter your name here