നടവരമ്പ് : ചിറവളവ് എന്നറിയപ്പെടുന്ന കണ്ണന്‍പൊയ്യവടക്കേചിറയില്‍ തൃപ്പയ്യ ക്ഷേത്രത്തിന്റെ അമ്പത് സെന്റ്,തൃപ്പയ്യവാരിയം,പൊഴോലിപറമ്പില്‍,പാറെക്കാടന്‍ എന്നീവീട്ടുകാരുടെ നാലരയേക്കര്‍ തരിശുനിലമടക്കം അഞ്ചേക്കര്‍ നിലം പാറെക്കാടന്‍ പാലിജോസ്,പാറെക്കാടന്‍ വര്‍ഗ്ഗീസ് രാജന്‍ എന്നിവര്‍ പാട്ടത്തിനെടുത്ത് വിരിപ്പ് കൃഷിയിറക്കി.വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരതിലകന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.,വേളൂക്കര കൃഷിഓഫീസര്‍ തോമാസ്,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഉണ്ണി,വാര്‍ഡ് മെമ്പര്‍മായായ ഉജിത സുരേഷ്,കണ്ണന്‍പൊയ്യചിറ പാടശേഖരകമ്മിറ്റി ഭാരവാഹികള്‍,എന്നിവര്‍ ഞാറുനടീലില്‍ പങ്കെടുത്തു.കര്‍ഷകരും നാട്ടുകാട്ടുകാരുമായി നൂറുകണക്കിനാളുകള്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here