കൊറ്റനെല്ലൂര്‍:വേളൂക്കര ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണ പദ്ധതി പ്രകാരം സമഗ്ര പുരയിടകൃഷി വികസനം, വനിതകള്‍ക്ക് വാഴകന്ന് വിതരണം, ഹരിതസമൃദ്ധി പച്ചക്കറി കൃഷി , തുടങ്ങിയ പദ്ധതികളില്‍ ഗുണഭോക്താക്കളായിട്ടുള്ളവര്‍ അപേക്ഷയോടൊപ്പം നികുതി രശീത്, അധാര്‍ കാര്‍ഡ്, ബാങ്ക് അകൗണ്ട് എന്നിവയുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 31 ന് മുന്‍പായി വേളൂക്കര കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. സമഗ്ര പുരയിട കൃഷി വികസനം പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ ജൈവവളം വാങ്ങിയതിന്റെ ഒറിജിനല്‍ ബില്ല് കൂടി സമര്‍പ്പിക്കണം എന്ന് വേളൂക്കര കൃഷി ഓഫീസര്‍ അറിയിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here