വെള്ളാങ്കല്ലൂര്‍ : ഇരിങ്ങാലക്കുട- കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്കിന് സമീപം ബസ്സും കാറും കൂട്ടിയിടിച്ചു.ശനിയാഴ്ച്ച ഉച്ചയ്ക്ക് 1.30 തോടെയാണ് അപകടമുണ്ടായത്.കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന ‘മരിയ’ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സില്‍ എതിരെ വരുകയായിരുന്ന കാറ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ്സില്‍ വന്നിടിക്കുകയായിരുന്നു.എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ കാറ് ഡ്രൈവര്‍ കരുപടന്ന സ്വദേശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.കാറ് ഡ്രൈവര്‍ക്ക് ഉറക്കക്ഷീണത്തിലായിരുന്നു എന്ന് പറയുന്നുണ്ട്.ബസ്സിലെ ചില യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഏറ്റുട്ടുണ്ട്.പരിക്കേറ്റവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here