ഇരിങ്ങാലക്കുട വെട്ടിക്കര നനദുര്‍ഗ്ഗാ നവഗ്രഹക്ഷേത്രത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 19 വരെ നവരാത്രി ആഘോഷങ്ങള്‍ നടക്കും. 10 മുതല്‍ 16 വരെ വൈകുന്നേരം 6 മണി മുതല്‍ കൊരമ്പ് മൃദംഗകളരി അവതരിപ്പിക്കുന്ന സംഗീതാഗാധനയും, 16 ന് വൈകുന്നേരം പൂജവെയ്പ്പ്, 17 ന് ശിവരഞ്ജിനി ട്രൂപ്പിലെ വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം. 18 ന് നമഗ്രഹ ഹോമസഹിതം മഹാചണ്ഡികാഹോമവും, കോലാട്ടവും സംഗീതോത്സവവും നടക്കും. 19 ന് ഗണപതി ഹോമം, സരസ്വതീ പൂജ, നവഗ്രഹപൂജ, തുടങ്ങിയവയും, വൈകുന്നേരം പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തോടെ വിജയരഥാഘോഷയാത്രയും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here