വാര്‍ത്തകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഫലം കണ്ടു : കൊറ്റനല്ലൂരില്‍ ഗതാഗതം പുനര്‍സ്ഥാപിച്ചു

415

കൊറ്റനെല്ലൂര്‍ : റോഡ് പൂര്‍ണ്ണമായും വട്ടം പൊളിച്ച് അശാസ്ത്രീയമായി കലുങ്ക് നിര്‍മ്മാണം നടത്തി രണ്ട് മാസക്കാലമായി നാട്ടുകാരുടെ കാല്‍ നടയാത്ര വരെ മുടക്കിയതിനെ കുറിച്ച് irinjalakuda.com അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.ജനങ്ങളെ വെല്ലുവിളിച്ച് രാത്രിയില്‍ ജെ സി ബി കൊണ്ട് വന്ന് റോഡ് പൊളിച്ചിട്ട കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള യുവജനതാദള്‍ ഇരിഞ്ഞാലക്കുട മണ്ഢലം കമ്മിറ്റിയുടെ പ്രതിഷേധം കൂടിയാണ് ഫലപ്രാപ്തി കൈവരിച്ചത്. നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് നടന്ന നിര്‍മ്മാണ രീതി ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. പത്ര – ദൃശ്യ – സോഷ്യല്‍ മീഡിയകള്‍ ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ 3 ദിവസത്തിനുള്ളില്‍ പ്രവൃത്തി നടത്തി റോഡ് ഗതാഗതത്തിനായ് തുറന്ന് കൊടുത്തു.

Advertisement