ഗുരുവായൂര്‍: സമസ്ത കേരള വാരിയര്‍ സമാജം 41-ാം സംസ്ഥാന സമ്മേളനം മെയ് 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കും. സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭാധ്യക്ഷ വി.എസ് രേവതി ഉദ്ഘാടനം ചെയ്തു. സമാജം സംസ്ഥാന പ്രസിഡന്റ് പി.വി മുരളീധരന്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി വി.സുരേന്ദ്രകുമാര്‍ ,ടി.നാരായണവാര്യര്‍, എ.സി.സുരേഷ്, പി.വി.ധരണീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.251 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി; ഡോ.പി.കെ വാരിയര്‍, പി.ആര്‍ കൃഷ്ണകുമാര്‍ (മുഖ്യ രക്ഷാധികാരികള്‍), പി.വി.മുരളീധരന്‍ (ചെയര്‍മാന്‍), പി.വി.ധരണീധരന്‍ (വര്‍ക്കിംങ്ങ് ചെയര്‍മാന്‍), വി.സുരേന്ദ്രകുമാര്‍ (ജനറല്‍ കണ്‍വീനര്‍), എ.സി. സുരേഷ് (കണ്‍വീനര്‍), ടി.നാരായണ വാരിയര്‍ ( ചെയര്‍മാന്‍ – ഫിനാന്‍സ് ), സി.വി.ഗംഗാധരന്‍ (കണ്‍വീനര്‍ – ഫിനാന്‍സ്) .

 

LEAVE A REPLY

Please enter your comment!
Please enter your name here