വര്‍ണ്ണങ്ങള്‍ നിറഞ്ഞാടി പടിയൂര്‍ വൈക്കം പൂയ്യമഹോത്സവം

403
പടിയൂര്‍: വര്‍ണ്ണ കാവടികളും പീലി കാവടികളും നിറഞ്ഞാടിയ വൈക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യമഹോത്സവം ആവേശം പകര്‍ന്നു.   രാവിലെ അഭിഷേകത്തിന് ശേഷം വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭിഷേക കാവടി വരവ് നടന്നു. വ്യത്യസ്തങ്ങളായ പൂകാവടികളും പീലി കാവടികളും നാദസ്വരമേളവുമെല്ലാം ആസ്വാദകര്‍ക്ക് വിരുന്നായി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം സോപാന സംഗീതം, നേരംപോക്ക്, വിവിധ ദേശങ്ങളില്‍ നിന്നുള്ള ഭസ്മക്കാവടി വരവ് എന്നിവ നടന്നു.
Advertisement