തിളയകോണം പിണ്ടിയത്ത് വീട്ടില്‍ ജയശ്രീ (44) എന്ന സ്ത്രീയെ വീട്ടില്‍ കയറി വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് മാപ്രാണം സ്വദേശി കരിപറമ്പില്‍ വീട്ടില്‍ റിഷാദ് 25 വയസ്സ് എന്ന ഗുണ്ടയെ ഇന്നലെ രാത്രി 11 മണിക്ക് മാപ്രാണം കോന്തിലം പാടത്തു നിന്നും ഇരിങ്ങാലക്കുട Cl Mk സുരേഷ് കുമാറും, സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിനും സംഘവും അറസ്റ്റു ചെയ്തു.കേസ്സിലെ പരാതികാരിയുടെ മകന്‍ ശരത്തും , കിരണ്‍ എന്ന ആളുമായി ജൂലൈ 29-തിയ്യതി മാപ്രാണത്തെ സ്വകാര്യ ബാറില്‍ |വച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കിരണ്‍ ന്റെ സുഹൃത്തുക്കളായ റിഷാദിനേയും മറ്റ് ഗുണ്ടകളെ വിളിച്ചു വരുത്തി രാത്രി 11 മണിക്ക് ശരത്തിന്റെ വീട്ടിലേക്ക് വടിവാളുകളും, ഇരിമ്പുവടികളുമായി അതിക്രമിച്ചു കയറി വീടിന്റെ വാതില്‍ ചവിട്ടി
തകര്‍ത്ത് ഉറങ്ങികിടക്കുകയായിരുന്ന ശരത്തിനെ ക്രൂരമായി മര്‍ദ്ധിച്ചിരുന്നു.ബഹളം കേട്ട് മകനെ മര്‍ദ്ധിക്കുന്നത് കണ്ട ജയശ്രീയും, ഭര്‍ത്താവ് സുബ്രനും മകനെ തല്ലുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയശ്രീക്ക് ഇരുമ്പു വടികൊണ്ട് തലക്ക് അടി ഏല്‍ക്കുകയും, സുബ്രനും സംഭവത്തില്‍ സാരമായ പരിക്കേല്‍ക്കുകയും ഉണ്ടായി.പരിക്കുപറ്റിയ മൂന്നു പേരും ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്യേഷണമാരംഭിച്ചതറിഞ്ഞ് പ്രതികള്‍ ഒളിവില്‍ പോയിരുന്നു .പ്രതികളെ പിടികൂടുന്നതിന് ഇരിങ്ങാലക്കുട DySP ഫേമസ്സ് വര്‍ഗ്ഗീസ്സ് പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചിരുന്നു.സംഭവത്തിനു ശേഷം ഗുണ്ടാസംഘങ്ങള്‍ തൃശൂരില്‍ ലോഡ്ജിലും, തുടര്‍ന്ന് വയനാട്ടിലും, പത്തനംതിട്ടയിലും ഒളിവില്‍ കഴിഞ്ഞിരുന്നതായും പിടിക്കൂട്ടിയ പ്രതി റിഷാദ് പോലീസിനോട് പറഞ്ഞു.
പിടിയിലായ പ്രതി റിഷാദ് 2014 വര്‍ഷത്തില്‍ പൊറത്തുശ്ശേരി കല്ലട അമ്പലത്തില്‍ ഉത്സവത്തിനിടെ ഹരി എന്നയാളെ കുത്തി കൊലപെടുത്താന്‍ ശ്രമിച്ച കേസും , ഈ വര്‍ഷം ജനുവരി മാസത്തില്‍ അയല്‍വാസി ആയ രാഗേഷ് എന്നയാളെ കത്തി കൊണ്ട് കഴുത്തില്‍ കുത്തി കൊലപെടുത്താന്‍ ശ്രമിച്ച കേസുകളടക്കം നരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌കേസിലെ ഒന്നാം പ്രതി കൊല്ലാറ വീട്ടില്‍ കിരണ്‍ എന്ന ഗുണ്ടാതലവനെ ഈ മാസം 2-)o തിയ്യതി പോലീസ് പിടികൂടിയതിനെ തുടര്‍ന്ന് റിമാന്റില്‍ കഴിഞ്ഞുവരികയാണ്.സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാവുമെന്നും DySP പറഞ്ഞു. ആന്റീ ഗുണ്ടാസ് ക്വാഡില്‍ സീനിയര്‍ സി പി.ഒ. മുരുകേഷ് കടവത്ത്. സി.പി.ഒ മാരായ സോഷി PS , AK മനോജ്, അരുണ്‍ CR വൈശാഖ് MS എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here