ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം സമാപിച്ചു .690 പോയന്റോടെ ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി .584 പോയിന്റുമായി എസ് .കെ .എച്.എസ്.എസ് ആനന്ദപുരം രണ്ടാം സ്ഥാനവും 555 പോയന്റോടെ എച്.ഡി .പി സ്‌കൂള്‍ എടതിരിഞ്ഞി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ് കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു .ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അധ്യക്ഷത വഹിച്ചു . ഇരിങ്ങാലക്കുട ഡി .ഇ .ഒ കെ .ടി വൃന്ദകുമാരി സമ്മാനദാനം നിര്‍വഹിച്ചു .സി .എസ് അബ്ദുള്‍ ഹഖ് സ്വാഗതവും സ്വപ്ന ഉദയപ്രകാശ് നന്ദിയും പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here