മുരിയാട് : ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍ന്ധനരായ 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണന്‍ഷന്‍ വിതരണം ചെയ്തു ( സ്റ്റൗ ,റെഗുലേറ്റര്‍, ലാബ്) പരിപാടിയില്‍ വെച്ച് നിര്‍ദ്ധനരായ രോഗികള്‍ക്ക് ധനസഹായവും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയ കൈവരിച്ച വരെ അനുമോദിച്ചു. അടിയന്തരാവസ്ഥ കാലത്ത് പോലീസിന്റെ കൂരമായ പീഡനങ്ങള്‍ക്ക് വിധേയനായ രാധാകൃഷ്ണന്‍ തിരുമേനിയെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. മറ്റു സംഘടനകള്‍ വിട്ട് ബിജെപി യിലേക്ക് വന്നവരെ സ്വീകരിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജയന്‍ മണാളത്ത് അദ്ധ്യക്ഷത വഹിച്ചു. അറയ്ക്കല്‍ ഉണ്ണികൃഷ്ണന്‍, ടി എസ് സുനില്‍ കുമാര്‍, മഹേഷ് വെളളയത്ത്, ഇ മുരളീധരന്‍, കവിത ബിജു, അഖിലാഷ് വിശ്വനാഥന്‍, രാജേഷ് ടി ആര്‍, സി യു മുകുന്ദന്‍, സുനില്‍ ഇല്ലിക്കല്‍, സുരേഷ് കുഞ്ഞന്‍, രവി മഠത്തിക്കര എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here