കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പില്‍ പ്രതിക്ഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. പഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ പൊതുമരാമത്ത് പണികള്‍ ഒന്നും തന്നെ സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും യാതൊരുവിധ നടപടിയും ഉണ്ടാകാത്തതിലും,മറ്റുപദ്ധതികളായ സ്ട്രീറ്റ് മെയിന്‍വലിക്കല്‍,രോഗികള്‍ക്കാശ്രയമാകേണ്ട അലോപതി,ആയ്യൂര്‍വേദ മരുന്നുകളുടെ സൗജന്യവിതരണത്തിന് നാളിതുവരെയായി യാതൊരു വിധനടപടികള്‍ കൈക്കൊള്ളത്തതിലും,സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ അപേക്ഷകള്‍ ഒരുവര്‍ഷത്തോളമായി കെട്ടികിടക്കുന്നതിലും ,കൃഷിഭവനില്‍ നിന്ന് വിതരണം ചെയ്യുന്ന കര്‍ഷക പെന്‍ഷനുകള്‍ മുടങ്ങി കിടക്കുന്നതിലും കാട്ടൂര്‍ ഹൈസ്‌ക്കൂള്‍- നെടുംപുര റോഡ് പണിമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി എത്രയും വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാത്തിലും പ്രണിക്ഷേധിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍നിന്ന് പ്രതിപക്ഷാംഗങ്ങളായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി പ്രതിപക്ഷ നേതാവ് എം ജെ റാഫി, പാര്‍ലമെന്ററിപാര്‍ട്ടി നേതാവ് എ എസ് ഹൈദ്രോസ്,ബെറ്റിജോസ്,ധീരജ്‌തേറാട്ടില്‍,രാജലക്ഷ്മി കുറുമാത്ത് ,അമീര്‍ തൊപ്പിയില്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി

 

LEAVE A REPLY

Please enter your comment!
Please enter your name here