ഇരിങ്ങാലക്കുട-യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജനുവരി 23 ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നതുമായി ബന്ധപ്പെട്ട് യു. ഡി .എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ടി കെ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.തൃശൂര്‍ ജില്ലാ കളക്ടറേറ്റ് ഉപരോധത്തിന് നിയോജകമണ്ഡലത്തില്‍ നിന്ന് 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും 17,18 തിയ്യതികളില്‍ മണ്ഡലം യു ഡി എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷനുകളും നടത്തുവാന്‍ തീരുമാനിച്ചു.കണ്‍വെന്‍ഷനില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എം പി ജാക്‌സന്‍ ,എം എസ് അനില്‍ കുമാര്‍ ,ടി വി ചാര്‍ലി ,കെ കെ ജോണ്‍സണ്‍,കെ കെ റിയാസുദ്ദീന്‍ ,ബിജു ആന്റണി ,എ പി ആന്റണി ,ലോനപ്പന്‍ പഞ്ഞിക്കാരന്‍ ,ആന്റോ പെരുംമ്പുള്ളി ,കെ കെ ശോഭനന്‍ ,സോണിയാ ഗിരി എന്നിവര്‍ പ്രസംഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here