ചേര്‍പ്പ് : നൂറു കോടിയോളം തട്ടിയ ടി.എന്‍.ടി കുറി തട്ടിപ്പ് കേസില്‍ കമ്പനി ഡയറക്ടര്‍ അറസ്റ്റിലായി. കേസിലെ ആദ്യ അറസ്റ്റാണിത്. കമ്പനി ഡയറക്ടര്‍ അനിരുദ്ധനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു.ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ മാത്രം പണം നഷ്ടപ്പെട്ടവരുടെ 1065 പരാതികളാണ് ലഭിച്ചിരുന്നത്.എട്ട് കോടിയോളം തട്ടിയെന്നാണ് ഇവിടത്തെ പരാതി.കഴിഞ്ഞ ഫെബ്രുവരി 14നാണ് ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവര്‍ത്തിച്ച കുറിക്കമ്പനി പൂട്ടിയത്.ജില്ല പൊലീസ് മേധാവി വിജയകുമാറിെന്റ നിര്‍ദേശ പ്രകാരം കേസ് അന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ചേര്‍പ്പ് എസ്.ഐ പി.എ. ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.അന്വേഷണത്തിനിടെ കുറിക്കമ്പനി ഡയറക്ടര്‍മാര്‍ ഉപയോഗിച്ചിരുന്ന ഇന്നോവ, മാരുതി സിയാസ്, ബൊലേറോ, ഹുണ്ടായ്,മഹീന്ദ്ര ട്രക്ക്, നിരവധി മോട്ടോര്‍ സൈക്കിളുകളും, നിരവധി ആധാരങ്ങളും, രേഖകളും പൊലീസ് പിടിച്ചെടുത്തിരുത്തിരുന്നു. എസ്.ഐ എസ്.ആര്‍.സനീഷ്, എ.എസ്.ഐ ടി.വി. പ്രദീപ്, സി.പി.ഒമാരായ പി.ആര്‍. ജിജോ , വി.ബി. രാജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here