തുമ്പൂര്‍ : തുമ്പൂര്‍ സെന്റ് മാത്യൂസ് ദേവാലയത്തില്‍ വ്യാഴാഴ്ച്ച രാത്രി വന്‍ കവര്‍ച്ച നടന്നു.പള്ളിയും പള്ളിയോട് ചേര്‍ന്നുള്ള ഓഫീസും വേദപഠനക്ലാസും മോഷ്ടാക്കള്‍ കുത്തിതുറന്നിട്ടുണ്ട്.പള്ളിയിലെ കോഡ്‌ലൈസ് മെക്ക്,വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള പ്രൊജക്റ്റര്‍ എന്നിവയും ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും കൂടാതെ നേര്‍ച്ചപ്പെട്ടിയിലെ പണവും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്.ക്രിസ്മസ് കഴിഞ്ഞതിന് ശേഷമായതിനാല്‍ നേര്‍ച്ചപ്പെട്ടിയില്‍ പണമധികം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പള്ളിവികാരി പറഞ്ഞു.ഏകദേശം അമ്പതിനായിരം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിടുണ്ട്.പള്ളിവികാരി വ്യാഴാഴ്ച്ച ദിവസങ്ങളില് പള്ളിയില്‍ ഉണ്ടാകാറില്ല.ഇത് മനസിലാക്കിയാണ് മോഷണം വ്യാഴാഴ്ച്ച രാത്രിയിലേയ്ക്ക് ആസുത്രണം ചെയ്തിരുന്നത് എന്നും ഒന്നിലധികം പേര്‍ കവര്‍ച്ചാസംഘത്തിലുണ്ടായിരുന്നതായും അനുമാനിക്കുന്നു.ആളൂര്‍ അഡിഷ്ണല്‍ എസ് ഐ ഇ എസ് ഡെന്നിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തൃശ്ശൂരില്‍ നിന്നുള്ള ഫോറന്‍സിക്ക് വിഭാഗവും,വിരലളയാട വിദഗ്ദരും,ഡോഗ് സ്വാക്ഡും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here