ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം വെടിക്കെട്ട് എന്ന ഉത്തരവാണ് ഭേദഗതി വരുത്തിയത്. വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. ക്ഷേത്ര ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇളവ് നല്‍കണമെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും നിയന്ത്രണം നീക്കുന്നതിനെ അനുകൂലിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here