ഇരിങ്ങാലക്കുട : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തുന്നുവെന്നൂ പറയുന്ന സര്‍ക്കാരിന് ഇതില്‍ യാതൊരു അത്മാത്ഥയില്ല എന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ: തോമസ് ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. പൊതു വിദ്യാഭ്യാസ മേഖല പല തരത്തിലും ഇപ്പോള്‍ അസഹിഷ്ണുതയിലാണ് എന്നും ഇതേ സമയം സ്വാശ്രയ മേഖലയെ വഴിവിട്ട് സഹായിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.കേരളപ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ഉപജില്ല ധര്‍ണ്ണ പൂതംകുളം മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.കെ.പി.എസ്.ടി.എ ജില്ല പ്രസിഡന്റ് സി.എസ്. അബ്ദുള്‍ ഹഖ് മുഖ്യപ്രഭാഷണം നടത്തി.ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ സ്‌റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുള്‍ബഷിര്‍ കെ.എ. നാസ്സര്‍ നിക്‌സ്ണ്‍ പോള്‍ ഷെല്‍ബി ടീച്ചര്‍,കമലം ടീച്ചര്‍, എം ജെ ഷാജി. ,അനില്‍കുമാര്‍ എ.ജി, ഷാര്‍ലറ്റ് പിന്‍ഹിറോ,സുശില്‍ കെ.വി. എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here