നടവരമ്പ് : എന്‍. എസ്. എസ് സി ന്റെ നൂറ്റി അന്‍പതാം വാര്‍ഷിക തോടനുബന്ധത്തിച്ചു നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം നടവരമ്പ് അംബേദ്കര്‍ കോളനിയെ മാതൃകാ ഹരിതഗ്രാമമായി തെരെഞ്ഞെടുത്തു. ഹരിത ഗ്രാമം പദ്ധതിയുടെ പ്രഖ്യാപന ഉത്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കോളനിയിലെ മുപ്പതു കുടുംബങ്ങള്‍ ക്ക് ഓണ കിറ്റ് വിതരണം നടത്തി. ഓണകിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശങ്കര നാരായണന്‍ നിര്‍വഹിച്ചു. എന്‍എസ്. എസ്. പ്രോഗ്രാം ഓഫീസര്‍ തോമസ് തൊട്ടിപാല്‍ നേതൃത്വം നല്‍കി. ബ്ലോക്ക് മെമ്പര്‍ വിജയലക്ഷ്മി വിനയ ചന്ദ്രന്‍,പഞ്ചായത്ത് മെമ്പര്‍ സുനില്‍ കുമാര്‍ പി. ടി എ പ്രസിഡന്റ് എം. കെ. മോഹനന്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ അനിത ബിജു, പി. എ സി മെമ്പര്‍ ഹസിത, ഷക്കീല, ശരത്, സുജിത് എന്നിവര്‍ സംസാരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here