ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാലക്ക് തുടക്കമായി.

111

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്റെ കുലപതിയും ഇതിഹാസവുമായിരുന്ന ഗുരു അമ്മൂര്‍ മാധവ ചാക്യാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ആരംഭിച്ചു. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാനില്‍ നിന്നും നവരസാഭിനയത്തില്‍ പരിശീലനം നേടി അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകി ലോകത്തിലെതന്നെ മഹാനടന്മാരിലൊരാളായിത്തീര്‍ന്ന അമ്മന്നൂരിന്റെ ജീവിത ചരിത്രം കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചതോടനുബന്ധിച്ചാണ് നവംബര്‍ 2 മുതല്‍ 16 വരെ നീണ്ടുനില്‍ക്കുന്ന ശില്‍പശാല അദ്ദഹത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. ശില്‍പശാലയില്‍ നവരസാഭിനയത്തിന്റെ ഉപരിപഠനത്തിനെത്തിയ പ്രശസ്ത ഭരതനാട്യം നര്‍ത്തകി മീരാ ശ്രീനാരായണന്‍, നാടക നടി ധ്രുതി ഷാ (ദുബായ്) എന്നിവര്‍ ചേര്‍ന്ന് അമ്മൂരിന്റെ അഭിനയചിത്രത്തില്‍ ഭദ്രദീപം തെളിയിച്ചാണ് അഭ്യാസ സാധനയ്ക്ക് തുടക്കം കുറിച്ചത്. വേണുജിയുടെ കീഴില്‍ നടക്കുന്ന നവരസ സാധനയില്‍ നവംബര്‍ 15 ന് അമ്മന്നൂര്‍ എന്ന നടനെക്കുറിച്ച് ഡോ. കെ. ജി. പൗലോസ് പ്രഭാഷണം നടത്തും.

Advertisement