ഇരിങ്ങാലക്കുട-താണിശ്ശേരിവിമല സെന്‍ട്രല്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഡേ ആഘോഷിച്ചു.അധ്യയന വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേ വര്‍ണാഭമായ പരിപാടികള്‍ കൊണ്ടും തുടര്‍ന്ന് നടന്ന വാശിയേറിയ മത്സരങ്ങള്‍കൊണ്ടും പുതുമയുള്ളതായി. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം തലവനായ ഡോക്ടര്‍ സ്റ്റാലിന്‍ റാഫേല്‍ പതാകയുയര്‍ത്തി ഉത്ഘാടനം ചെയ്ത പരിപാടിയില്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെവ .സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി,പി .ടി. എ പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി, വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സോമന്‍ നമ്പ്യാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. മാര്‍ച്ച് പാസ്‌ററ്, ഡ്രില്‍ ഡിസ്‌പ്ലേ ,മനുഷ്യപിരമിഡ് എന്നിവയെ കൂടാതെ ‘വിജയികള്‍ തോറ്റു പിന്മാറില്ല , പിന്മാറുന്നവര്‍ വിജയിക്കുന്നില്ല’ എന്ന സന്ദേശവുമായി പത്താം ക്ലാസ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ചഒരു ഫ്‌ളാഷ്‌മോബും ചടങ്ങിന് പുതുമയേകി.തുടര്‍ന്ന് വിവിധയിനം ട്രാക്ക്,ജമ്പ് മത്സരങ്ങള്‍ നടന്നു. സ്‌കൂള്‍ സ്സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍ അര്‍ജുന്‍ ജ്യോതി സ്വാഗതവും വൈസ് ക്യാപ്റ്റന്‍ ആന്‍ മരിയ ജോഷി നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here